മദ്യപിച്ച് വാഹനം ഓടിച്ച പത്തിലധികം പേരെ പിടികൂടി ആൽക്കോ വാൻ
text_fieldsപന്തളത്ത് പിടികൂടിയ വാഹനത്തിന്റെ ഡ്രൈവർമാരെ
പരിശോധിക്കുന്നു
പന്തളം: ആൽക്കോ സ്കാൻ വാൻ പരിശോധനയിൽ ജില്ലയിൽ ലഹരി ഉപയോഗിച്ചതിനു ശേഷം വാഹനം ഓടിച്ച പത്തോളം പേരെ പിടികൂടി. ആഗസ്റ്റ് രണ്ടിന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച വാൻ ശനിയാഴ്ച ജില്ലയിലെ പരിശോധന പൂർത്തിയാക്കി പത്തനംതിട്ട-ആലപ്പുഴ ജില്ല അതിർത്തിയിലേക്ക് കടന്നു.
മദ്യപിച്ച് വാഹനം ഓടിച്ച പത്തിലധികം പേരെ കണ്ടെത്തി പൊലീസിന് കൈമാറിയതായി വാഹനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചെത്തിയവർ എത്ര ശതമാനം മദ്യം കഴിച്ചിട്ടുണ്ടെന്ന് അറിയാൻ കഴിയുന്ന മെഷീനാണ് ഇതിനായി ഉപയോഗിക്കുന്നത്. ലഹരി പദാർഥം ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാൻ കഴിയുന്ന മെഷീൻ വാഹനത്തിലുണ്ടെങ്കിലും പരിശോധന ചെലവേറിയതായതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. പന്തളത്ത് എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

