ചാരായ വിൽപനക്കാരൻ അറസ്റ്റിൽ
text_fieldsസാനു ജോൺ
ശ്രീകണ്ഠപുരം: മലയോരത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വ്യാജചാരായ നിർമാണ വിൽപനക്കാരൻ അറസ്റ്റിൽ. ഏരുവേശ്ശി നെല്ലിക്കുറ്റിയിലെ മഞ്ഞലയിൽ വീട്ടിൽ സാനു ജോണിനെയാണ് (45) ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റിവ് ഓഫിസർ കെ. രത്നാകരൻ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽനിന്ന് ഒന്നര ലിറ്റർ വാറ്റുചാരായം പിടിച്ചെടുത്തു. സ്ഥിരമായി ചാരായം വാറ്റി വ്യാപകമായി വിൽക്കുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ അടുത്തുവരവെ മലയോര മേഖലയിൽ വ്യാജമദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വിപണനവും ഉപയോഗവും വ്യാപനവും മുൻകൂട്ടിക്കണ്ട് തടയുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ ചെമ്പേരി, വലിയപറമ്പ്, നെല്ലിക്കുറ്റി പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

