Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആലപ്പുഴയിൽ മോഷണം;...

ആലപ്പുഴയിൽ മോഷണം; കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണം കവർന്നു

text_fields
bookmark_border
ആലപ്പുഴയിൽ മോഷണം; കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണം കവർന്നു
cancel

ആലപ്പുഴ: കണ്ണിൽ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയതായി പരാതി. ആലപ്പുഴയിൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞാണ് കവർച്ച നടത്തിയത്. ആലപ്പുഴ കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും 15 പവൻ സ്വർണമാണ് കവർന്നത്.

ഗൃഹനാഥനായ സുദർശനനും ഭാര്യയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു മോഷണം നടത്തിയത്. ഇരുവരേയും വീട്ടിൽ പൂട്ടിയിട്ട് മർദിക്കുകയും വായിൽ തുണി തിരുകി ശേഷം‌ സ്വർണാഭരണങ്ങൾ കവരുകയുമായിരുന്നു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വിയും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftcaseAlappuzhathrownGoldchili powder
News Summary - ആലപ്പുഴയിൽ മോഷണം; കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണം കവർന്നു
Next Story