Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിമാനത്താവളത്തിൽ...

വിമാനത്താവളത്തിൽ നിന്ന്​ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ സംഭവം: ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
വിമാനത്താവളത്തിൽ നിന്ന്​ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ സംഭവം:  ഒരാൾ കൂടി പിടിയിൽ
cancel

നെടുമ്പാശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ നിന്ന്​ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാള്‍ കൂടി പിടിയില്‍. ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ്‌ എന്നയാളെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് കൊടുവള്ളി ഏരേക്കക്കുടി മുഹമ്മദ് ഹാരീസ് (37) നെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.

ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പതിനാലായി. സ്വർണ്ണക്കടത്തായിരുന്നു സംഭവത്തിന്‍റെ പിന്നിലെന്നാണ് അന്വേഷണത്തിൽ നിന്നും പോലിസിന് ലഭിക്കുന്ന വിവരം.

തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന്​ ആളുമാറിയാണ് താജു തോമസിനെ പിടികൂടിയാതെന്നാണ് അന്വേഷണത്തിൽ നിന്നും വെളിവാകുന്നത്.

ആലുവ ഡി.വൈ.എസ്.പി ശിവന്‍കുട്ടി, നെടുമ്പാശ്ശേരി ഇന്‍സ്പെക്ടര്‍ പി.എം.ബൈജു, എ.എസ്.ഐ മാരായ ബാലചന്ദ്രൻ, സാബു, സി.പി.ഒ മാരായ മിഥുൻ, മധുസൂദനന്‍, സിനോജ്, ഫ്രാൻസിസ്എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
TAGS:Arrested 
News Summary - Airport passenger abducted: Another arrested
Next Story