Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎയർഹോസ്റ്റസ്​...

എയർഹോസ്റ്റസ്​ കെട്ടിടത്തിൽനിന്നു വീണുമരിച്ചു; കാസർകോട്​ സ്വദേശി പിടിയിൽ

text_fields
bookmark_border
എയർഹോസ്റ്റസ്​ കെട്ടിടത്തിൽനിന്നു വീണുമരിച്ചു; കാസർകോട്​ സ്വദേശി പിടിയിൽ
cancel
camera_alt

അ​ർ​ച്ച​ന ധി​മാ​ൻ

ബം​ഗ​ളൂ​രു: ദു​ബൈ സ​ർ​വി​സ് ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​യി​ലെ എ​യ​ർ​ഹോ​സ്റ്റ​സാ​യ യു​വ​തി ബം​ഗ​ളൂ​രു​വി​ൽ അ​പ്പാ​ർ​ട്മെ​ന്റി​​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ ആ​ദേ​ശി​നെ​തി​രെ (26) കേ​സെ​ടു​ത്തു. ഹി​മാ​ച​ൽ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​ർ​ച്ച​ന ധി​മാ​നാ​ണ് (28) ശ​നി​യാ​ഴ്ച മ​രി​ച്ച​ത്.

കൊ​ല​പാ​ത​ക​ത്തി​നാ​ണ് കോ​റ​മം​ഗ​ല പൊ​ലീ​സി​ന്റെ ന​ട​പ​ടി. യു​വ​തി​യു​ടെ മാ​താ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ദേ​ശ് താ​മ​സി​ക്കു​ന്ന കോ​റ​മം​ഗ​ല​യി​ലെ രേ​ണു​ക റെ​സി​ഡ​ൻ​സി അ​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് അ​ർ​ച്ച​ന​യെ വീ​ണ നി​ല​യി​ൽ ക​ണ്ട​ത്. ആ​ദേ​ശ് ത​ന്നെ​യാ​ണ് പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച് യു​വ​തി താ​ഴെ വീ​ണ​താ​യി അ​റി​യി​ച്ച​ത്. അ​വ​​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. നാ​ലു ദി​വ​സം മു​മ്പാ​ണ് അ​ർ​ച്ച​ന ആ​ദേ​ശി​നെ കാ​ണാ​ൻ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ൽ ഐ.​ടി മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ദേ​ശ് ഡേ​റ്റി​ങ് ആ​പ്പി​ലൂ​ടെ​യാ​ണ് അ​ർ​ച്ച​ന​യെ പ​രി​ച​യ​പ്പെ​ട്ട​ത്.

ആ​റു മാ​സ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സം രാ​ത്രി ഏ​റെ വൈ​കി​യും ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. അ​തേ​സ​മ​യം, ആ​ദേ​ശ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് അ​ർ​ച്ച​ന​യെ ത​ള്ളി​യി​ട്ട​താ​ണെ​ന്ന്​ മാ​താ​വ്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, അ​ർ​ച്ച​ന സി​റ്റൗ​ട്ടി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി വീ​ണെ​ന്നാ​ണ് ആ​ദേ​ശ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം മാ​താ​പി​താ​ക്ക​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നു. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നു കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsKasaragod NewsAir hostess death
News Summary - Air hostess falls to her death from building; Kasaragod native arrested
Next Story