പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; രണ്ടുപേർ അറസ്റ്റിൽ
text_fieldsഅഭിലാഷ്, വരുൺ
തേഞ്ഞിപ്പലം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പാലക്കാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് അകത്തേതറ അഭിലാഷ് (24), മലമ്പുഴ വരുൺ കുമാർ (21) എന്നിവരെയാണ് തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി. ഷൈജു, എസ്.ഐ ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം
അറസ്റ്റ് ചെയ്തത്. ആറു മാസം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് പരാതിക്കാരിയായ സ്കൂൾ വിദ്യാർഥിനിയുമായി അഭിലാഷ് പരിചയത്തിലായത്. കഴിഞ്ഞ ദിവസം കാറിൽ കയറ്റിക്കൊണ്ടുപോയ വിദ്യാർഥിനിയെ പ്രതികൾ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.