Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അദിനാൻ ജീവനൊടുക്കിയത് പിടിയിലാകുമെന്ന ഭയത്തിൽ -പൊലീസ്

text_fields
bookmark_border
അദിനാൻ ജീവനൊടുക്കിയത് പിടിയിലാകുമെന്ന ഭയത്തിൽ -പൊലീസ്
cancel
camera_alt

ഡെപ്യൂട്ടി പൊലീസ് കമീഷണർ പദംസിങ് സംഭവസ്ഥലത്ത് പരിശോധന നടത്തുന്നു

കോഴിക്കോട്: നസ്രീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അദിനാൻ ജീവനൊടുക്കിയത് പിടിയിലാകുമെന്ന ഭയത്താലെന്ന് പൊലീസ് വിലയിരുത്തൽ. നസ്രീനയെ കൊലപ്പെടുത്താൻ ആസൂത്രിതമായി അദിനാൻ പദ്ധതിയൊരുക്കി.10 മണിക്കൂറോളമാണ് അദിനാൻ കൃത്യം നടത്താനായി വീട്ടിനുള്ളിൽ ചെലവഴിച്ചത്.

നസ്രീനയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞതോടെ അദിനാൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അദിനാന്റെ മരണത്തിൽ ചിലർ ദുരൂഹത ഉയർത്തിയെങ്കിലും അടച്ചിട്ട മുറിയിലെ മരണമായതിനാൽ പൊലീസ് കണക്കിലെടുത്തില്ല. വീട്ടുകാരുടെ ജീവിതശൈലി അറിയാവുന്ന അദിനാൻ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്താണ് വീട്ടിലെത്തിയത്.

മുൻഭാഗത്ത് നിന്ന് കുടുംബാംഗങ്ങൾ ഭക്ഷണം കഴിക്കുന്നതിനിടെ അടുക്കള ഭാഗത്തെത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. രാത്രി 7.30ടെയാണ് അദിനാൻ വീട്ടിലെത്തുന്നത്. വീട്ടിനുള്ളിൽ കയറുന്നത് സി.സി.ടിവിയിൽ പതിയാതിരിക്കാൻ കാമറ തിരിച്ചുവച്ചതായും പൊലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീടിനുള്ളിൽ കയറിയ അദിനാൻ എല്ലാവരും ഉറങ്ങുന്നത് വരെ ഒളിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വരുന്നതായും സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് പറഞ്ഞു.അദിനാൻ വീട്ടിലേക്ക് വരുന്നതിന്റെ സി.സി.ടി.വി ദൃശ്യം സമീപത്തെ ഹാർഡ് വെയർ കടയിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. സെല്ലോ ടേപ്പുൾപ്പെടെയുളള വസ്തുക്കളാന്നും കൈയിൽ ഉണ്ടായിരുന്നില്ല.

മ​ട​ക്കം ഡോ​ക്ട​റാ​വാ​നു​ള്ള മോ​ഹ​വു​മാ​യി

​വെ​ള്ളി​മാ​ട്കു​ന്ന്: ഡോ​ക്ട​റാ​കാ​ൻ കൊ​തി​ച്ച ന​സ്രീ​ന​ക്ക് ആ​ഗ്ര​ഹം പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ മ​ട​ക്കം. പ​ഠ​ന​ത്തി​ൽ വ​ള​രെ മി​ടു​ക്കി​യാ​യ ന​സ്രീ​ന കു​ന്ദ​മം​ഗ​ല​ത്തെ സ്വ​കാ​ര്യ സ്കൂ​ളി​ൽ സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യി​രി​ക്കു​ക​യാ​ണ്.ഇ​തി​നി​ടെ​ത​​ന്നെ പ്ല​സ് വ​ൺ കോ​ഴ്സി​നും മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സി​നു​മാ​യി മ​ല​പ്പു​റം വേ​ങ്ങ​ര​യി​ലെ സ്ഥാ​പ​ന​ത്തി​ൽ ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

പ​ഠ​ന​ത്തി​ൽ മി​ക​വു​പു​ല​ർ​ത്തു​ന്ന ന​സ്രീ​ന​ക്ക് മാ​താ​വ് റം​സീ​ന​യും പി​താ​വ് നി​സാ​റും ഏ​റെ പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന​തി​ൽ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു. മ​ക​ളു​ടെ പ​ഠ​ന​ത്തി​നു​പോ​ലും വേ​ണ്ട​ത്ര ശ്ര​ദ്ധ​ന​ൽ​കു​ന്ന​തി​ന് ത​ട​സ്സ​മാ​യി​രു​ന്നു വീ​ട്ടി​ലെ അ​ദി​നാ​ന്റെ സാ​ന്നി​ധ്യം. മ​ക​ളു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് വി​ദേ​ശ​ത്തു​ള്ള നി​സാ​ർ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ നാ​ട്ടി​ലെ​ത്തി. ഇ​ത്ര​യും പ്രാ​യ​മു​ള്ള ഈ ​കു​ട്ടി​ക്ക് എ​ങ്ങ​നെ ഇ​ത് ചെ​യ്യാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് അ​ത്ഭു​ത​പ്പെ​ടു​ക​യാ​ണ് വ​ല്യു​പ്പ​യാ​യ ഹം​സ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adinan committed suicide out of fear of being caught - Police
Next Story