പരാതിക്കാരിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; രണ്ടു സീനിയർ പൊലീസ് ഓഫീസർമാർക്കെതിരെ നടപടി
text_fieldsകൊട്ടാരക്കര: പരാതിക്കാരിയോട് അപമര്യാദയോടെ പെരുമാറി സംഭവത്തിൽ രണ്ടു സീനിയർ പൊലീസ് ഓഫീസർമാർക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത.ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായാണ് വിവരം. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു ജോൺ, രതീഷ് എന്നിവർക്കെതിരെയാണ് നടപടിയുണ്ടാവുക.
ബിജു ജോൺ പരാതിക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം.ഇവരുടെ ഫോണിൽ വിളിച്ച് അശ്ശീലച്ചുവയോടെ പല തവണ സംസാരിച്ചതായി തെളിവു സഹിതം ഉന്നത പോലീസുദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു.
രതീഷ് പോലീസ് ഉദ്യോഗസ്ഥനു ചേരാത്ത വിധം പൊതുനിരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാണ് പരാതി. രണ്ടു പേർക്കെതിരെയും എഫ്.ഐ.ആർ.ഇട്ട് കേസെടുത്തിട്ടുണ്ട് പോലീസ് സ്പഷ്യൽ ബ്രാഞ്ചും വിവരശേഖരണം നടത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് കൊട്ടാരക്കര ഡി.വൈ.എസ്.പി ആർ.സുരേഷ് നൽകുന്ന സൂചന