സൈറണിട്ട് ചീറിപ്പാഞ്ഞു; ലംഘിച്ചത് 15 ചുവപ്പ് സിഗ്നലുകൾ, ആംബുലൻസ് ഡ്രൈവർക്കെതിരെ നടപടി
text_fieldsഎറണാകുളത്ത് കോവിഡ് ബാധിച്ച് മരിച്ച രോഗിയുമായി തൂത്തുക്കുടിയിലേക്ക് പോയതാണ്.
ശബ്ദംകേട്ട് ആളുകളും ട്രാഫിക് പൊലീസും വഴിയൊരുക്കുകയും ചെയ്തിരുന്നു. സാധാരണ ഗതിയിൽ അടിയന്തരമായി രോഗിയുടെ ജീവൻ രക്ഷിക്കേണ്ട സാഹചര്യങ്ങളിൽ മാത്രമാണ് സൈറണും ലൈറ്റുകളും ഉപയോഗിക്കാനും അധികം വേഗതയിൽ പോകാനും അനുവാദമുള്ളൂ.
ഈ അവസരത്തിൽ റോഡിൽ കൂടുതൽ പരിഗണന നൽകുന്ന ആംബുലൻസുകൾക്ക് ചുവപ്പ് സിഗ്നൽ ലംഘിക്കാനും അപകടമുണ്ടാക്കാത്ത തരത്തിൽ വൺവേയിലൂടെ ഇരുദിശകളിലേക്കും പോകാനും അനുമതിയുണ്ട്. എന്നാൽ, മൃതദേഹവുമായി പോകുന്ന ആംബുലൻസാണെങ്കിൽ ഈ സൗകര്യങ്ങൾ ഉപയോഗിക്കരുതെന്നും സാധാരണ വാഹനങ്ങൾപോലെ ഓടിക്കണമെന്നുമാണ് നിയമം. അവശ്യ ഘട്ടങ്ങളില്ലാതെ ആംബുലൻസുകൾ ഫ്ലാഷ് ലൈറ്റുകൾ പ്രവർത്തിപ്പിച്ച് സൈറൺ മുഴക്കി ചീറിപ്പാഞ്ഞാൽ ശക്തമായ നടപടിയെടുക്കുമെന്ന് ആർ.ടി.ഒ പി.എം. ഷബീർ വ്യക്തമാക്കി.