Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസിഡ് ആക്രമണം: പെൺകുട്ടിയുടെ രണ്ട് കണ്ണുകളും നഷ്ടമായി, സഹോദരന് ഗുരുതര പരിക്ക്

text_fields
bookmark_border
acid attack
cancel
Listen to this Article

പട്ന: ബിഹാറിലെ റോഹ്താസ് ജില്ലയിലെ ബിക്രംഗഞ്ച് മേഖലയിൽ പെൺകുട്ടിക്കും സഹോദരനും നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ പെൺകുട്ടിയുടെ രണ്ട് കണ്ണുകളും നഷ്ടമായി. സഹോദരന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കിലെത്തിയ സംഘമാണ് ഇരുവർക്കും നേരെ ആക്രമണം നടത്തിയത്. പ്രതികളെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

പിറന്നാൾ ദിന പാർട്ടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സഹോദരങ്ങൾ യാത്ര ചെയ്തിരുന്ന ബൈക്കിനെ പിന്തുടർന്നെത്തിയ സംഘം ഇരുവർക്കും നേരെ ആസിഡ് ഒഴിച്ച ശേഷം സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

ഇരുവരെയും പ്രദേശവാസികൾ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മുഖം ഉൾപ്പെടെ പെൺകുട്ടിയുടെ ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സഹോദരന്‍റെ പുറത്തും കൈകൾക്കുമാണ് പൊള്ളലേറ്റിട്ടുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - acid attack: women lost her eyes while brother is seriously burnt
Next Story