Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയനാട്ടിൽ ഭാര്യക്കും...

വയനാട്ടിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡ് ആക്രമണം; ഭർത്താവ് ഒളിവിൽ

text_fields
bookmark_border
വയനാട്ടിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡ് ആക്രമണം; ഭർത്താവ് ഒളിവിൽ
cancel

കൽപറ്റ: അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ യുവാവിന്‍റെ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ നിജിത, മകൾ അളകനന്ദ (12) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിജിതയുടെ ഭർത്താവ് കണ്ണൂർ ഇരിട്ടി സ്വദേശി സനലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇദ്ദേഹം ഒളിവിലാണ്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. അമ്പലവയൽ ഫാന്‍റം റോക്കിനു സമീപം കട നടത്തുകയാണ് നിജിത. ഇവിടെ വെച്ചാണ് ആക്രമണം നടത്തിയത്. പിന്നാലെ സനൽ ബൈക്കിൽ രക്ഷപ്പെട്ടു.

കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. ഇരുവരും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി സനൽ വഴക്കുണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിജിത പൊലീസിൽ പരാതി നൽകി. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് അറിയുന്നത്. സനലിനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

Show Full Article
TAGS:Acid attack wife daughter Wayanad 
News Summary - Acid attack on wife and daughter in Wayanad
Next Story