Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ്ടുകാരിക്ക് നേരെ ആസിഡ് ആക്രമണം; സംഭവം ഡൽഹിയിൽ

text_fields
bookmark_border
പ്ലസ്ടുകാരിക്ക് നേരെ ആസിഡ് ആക്രമണം; സംഭവം ഡൽഹിയിൽ
cancel

ഡൽഹിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ആക്രമണ സംഭവങ്ങൾ ആവർത്തിക്കുന്നു. അവസാനമായി, ഇന്ന് രാവിലെ ഒമ്പതിന് പ്ലസ്ടു വിദ്യാർഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഡൽഹിയിലെ ദ്വാരക മേഖലയിലാണ് ആക്രമണമുണ്ടായത്. രാവിലെ ഒമ്പതിന് സ്കൂട്ടറിലെത്തിയയാളാണ് പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. നമ്പർ ബോർഡ് ഇല്ലാത്ത സ്കൂട്ടറിലാണ് അക്രമി എത്തിയത്.

ആക്രമണത്തിന് ഇരയായ പെൺകുട്ടി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും വനിതാ കമീഷൻ പ്രതിനിധികളും ആശു​പത്രിയിലെത്തിയിട്ടുണ്ട്. അക്രമിക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ പിടികൂടിയ ശേഷമേ ആക്രമണത്തിന് പിന്നിലെ കാരണം കണ്ടത്താനാകൂവെന്നും പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Acid attack on school girl in Delhi
Next Story