നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് കസ്റ്റഡിയിൽ
text_fieldsപുനലൂർ: താലൂക്കാശുപത്രിയിലെ നഴ്സിന് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. ഞായറാഴ്ച വൈകീട്ട് താലൂക്കാശുപത്രിയിലായിരുന്നു സംഭവം. മുഖത്ത് സാരമായി പൊള്ളലേറ്റ നഴ്സിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിക്കവല സ്വദേശിനി നീതുവിനെയാണ് ഭർത്താവ് വിപിൻ രാജ് ആക്രമിച്ചത്.
സിറിഞ്ചിൽ ആസിഡ് നിറച്ച് മുഖത്തും മറ്റും ഒഴിക്കുകയായിരുന്നു. ഡ്യൂട്ടിക്ക് എത്തിയ നീതുവിനെ ആശുപത്രിയിൽനിന്ന് വിളിച്ച് പുറത്തിറക്കിയായിരുന്നു ആക്രമണം. വിപിൻ രാജിനെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമായി പൊലീസ് പറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

