Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ പീഡിപ്പിച്ചയാളു​ടെ മകൾക്കും ഗർഭിണിയായ മരുമകൾക്കും നേരെ ആസിഡ് ആക്രമണം; ഭർത്താവും മകനും അറസ്റ്റിൽ

text_fields
bookmark_border
acid attack
cancel

അംറേലി: ​ഗുജറാത്തിലെ അംറേലിയിൽ ഗർഭിണിയുൾപ്പെടെ രണ്ട് സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ പിതാവും മകനും അറസ്റ്റിലായി. ഞായറാഴ്ച് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി സവർകുണ്ട് ലയിൽ വെച്ചായിരുന്നു ആക്രമണം. പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരിയിൽ സവർകുണ്ട് ലയിൽ രജിസ്റ്റർ ചെയ്ത ബലാത്സം​ഗ കേസിലെ പ്രതിയുടെ മകൾക്കും മരുമകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ബലാത്സംഗത്തിനിരയായ യുവതിയുടെ ഭർത്താവും മകനുമാണ് പ്രതികാര നടപടിയുടെ ഭാഗമായി സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഐ.പി.സി 328 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി അംറേലി പൊലീസ് എസ്.ഐ നിൽപ്രിത് റായ് പറഞ്ഞു. ഇരുവർക്കും 30ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്നും അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - acid attack against two women related with rape case revenge; father-son duo arrested
Next Story