വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം :കോവളത്ത് ഹോം സ്റ്റേയിൽ തമസിച്ചിരുന്ന റഷ്യൻ യുവതിയെ, മുറിയിൽ അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തമിഴ് നാട്, രാമനാഥപുരം, എമനശ്വരം സ്വദേശി അൻവർ രാജ (25)നെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
റഷ്യൻ സ്വദേശിയായ യുവതി ബീച്ചിൽ നിന്നും റൂമിലേയ്ക്ക് കയറിപ്പോകുന്നത് ശ്രദ്ധിച്ച് നിന്ന പ്രതി, ജനാല വാതിൽക്കൂടി റൂമിനകത്ത് പ്രവേശിച്ചാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. റൂമിനകത്ത് അപരിചതനെ കണ്ട വിദേശ വനിത ഉറക്കെ നിലവിളിച്ചതിനെ തുടർന്ന് പ്രതി റൂമിൽ നിന്നും ഓടിപ്പോകുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഫോർട്ട് അസിസ്റ്റൻറ് കമ്മിഷണർ ഷാജി എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം എസ്.എച്ച്. ഒ ബിജോയ്, എസ്.ഐ അനീഷ് കുമാർ, സി. പി. ഓ മാരായ ശ്യാം കൃഷ്ണൻ. സന്തോഷ്, സെൽവദാസ് എന്നിവരടങ്ങിയ സംഘം തമിഴ് നാട്ടിലെ ഒളി സങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

