മുലയൂട്ടുന്ന യുവതിയുടെ ചിത്രമെടുത്ത പ്രതി പിടിയിൽ
text_fieldsനിശാന്ത്
കഠിനംകുളം: മുലയൂട്ടുകയായിരുന്ന യുവതിയുടെ ചിത്രവും വിഡിയോയും പകർത്തിയ പ്രതി പിടിയിൽ. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി നിശാന്തിനെയാണ് (31) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വെളുപ്പിന് രണ്ടരക്കായിരുന്നു സംഭവം. യുവതി കുഞ്ഞിനെ മുലയൂട്ടുന്നത് വീടിന്റെ മതിൽ ചാടിയെത്തിയ പ്രതി ജനാലയിലൂടെ പകർത്തുകയായിരുന്നു.
മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെതുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കഠിനംകുളം പൊലീസിൽ പരാതി നൽകി. സ്ത്രീകൾക്കുമേലുള്ള അതിക്രമത്തിനുപുറമേ ഐ.ടി ആക്ട് വകുപ്പ് പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽ വരെ പിടിച്ചുപറിക്കും സ്ത്രീകൾക്കെതിരായ അതിക്രമത്തിനും നിഷാന്തിനെതിരെ ഒറ്റദിവസം കൊണ്ട് 13 കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുക്കുമെന്നും കഠിനംകുളം പൊലീസ് പറഞ്ഞു.

