ബാലികയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 111 വർഷം തടവ്
text_fieldsഅബ്ദുൾ നാസർ
നാദാപുരം: ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മരുതോങ്കര അടുക്കത്ത് സ്വദേശി വെട്ടോറോമ്മൽ അബ്ദുൽ നാസറി(62)നെയാണ് നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം. ശുഹൈബ് ശിക്ഷിച്ചത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
നാലാം ക്ലാസുകാരിയായ പെൺകുട്ടിയെ ബലമായി കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. കേസിൽ 19 സാക്ഷികളെയും 27 രേഖകളും ഹാജരാക്കി.
കേസ് വിചാരണക്കിടെ അതിജീവിതയുടെ ബന്ധു കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി കൊടുക്കുകയുണ്ടായി. സാഹചര്യ തെളിവുകളുടെയും ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

