Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കൂട്ടറിൽ സൂക്ഷിച്ച...

സ്കൂട്ടറിൽ സൂക്ഷിച്ച 3.5 ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

text_fields
bookmark_border
സ്കൂട്ടറിൽ സൂക്ഷിച്ച 3.5 ലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ
cancel
camera_alt

ഷാഹി ആലം

ക​ള​മ​ശ്ശേ​രി: വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ബാ​ങ്കി​ൽ​നി​ന്ന്​ പ​ണ​മെ​ടു​ത്ത് സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്ന​യാ​ളു​ടെ 3.5 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. യു.​പി സ്വ​ദേ​ശി ഷാ​ഹി ആ​ല​മി​നെ​യാ​ണ്​ (26) ഏ​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 13ന് ​ഏ​ലൂ​ർ സ്വ​ദേ​ശി കെ.​എ​സ്. വി​ഷ്ണു ബാ​ങ്കി​ൽ​നി​ന്ന്​ പ​ണ​മെ​ടു​ത്ത് സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ച് എ.​ടി.​എം കൗ​ണ്ട​റി​ൽ ക​യ​റി​യ സ​മ​യ​ത്താ​ണ് പ​ണം ക​വ​ർ​ന്ന​ത്. ആ​യു​ധം ഉ​പ​യോ​ഗി​ച്ച് സ്കൂ​ട്ട​റി​ന്‍റെ പൂ​ട്ട് കു​ത്തി​പ്പൊ​ളി​ച്ച് പ​ണം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി എ​റ​ണാ​കു​ള​ത്ത് ത​ങ്ങി സു​ഹൃ​ത്തി​നൊ​പ്പം വാ​ട​ക​ക്ക്​ ബൈ​ക്ക് സം​ഘ​ടി​പ്പി​ച്ച് ക​റ​ങ്ങി ന​ട​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഏ​ലൂ​രി​ലെ ക​വ​ർ​ച്ച​ക്ക്​ പി​ന്നാ​ലെ ബൈ​ക്ക് തി​രി​ച്ചേ​ൽ​പി​ച്ച് മു​ങ്ങി​യ പ്ര​തി​യെ ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​വി​ടെ ക്ലി​നി​ക്കി​ൽ വ്യാ​ജ ഡോ​ക്ട​ർ ച​മ​ഞ്ഞ് വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. എ​സ്.​ഐ ജോ​സ് ബെ​ന്‍റോ, ഷെ​ജി​ൽ​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, സി.​പി.​ഒ മാ​രാ​യ ജി​ജോ, ദ​യാ​ൽ, വി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accused arrestedstealing money
News Summary - Accused of stealing Rs 3.5 lakh kept in scooter arrested
Next Story