ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് 25 വർഷം കഠിന തടവും 3.55 ലക്ഷം പിഴയും
text_fieldsഅതുൽ സത്യൻ
പത്തനംതിട്ട: ഭാര്യയെ വടിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയും ഭാര്യയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും മാരകമായി ആക്രമിക്കുകയും ചെയ്ത പ്രതിക്ക് 25 വർഷം കഠിന തടവിനും 3,55,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. റാന്നി ബ്ലോക്ക് പടി, വടക്കേടത്ത് വീട്ടിൽ സത്യാനന്ദന്‍റെ മകൻ അതുൽ സത്യ (31) നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ ആന്‍റ് സെഷൻസ് കോടതി - I ജഡ്ജ് ജി.പി. ജയകൃഷ്ണ ശിക്ഷിച്ചത്. 2023 ജൂൺ 24ന് ആയിരുന്നു സംഭവം.
ഭാര്യ ചെറുകോൽ കീക്കൊഴൂർ ഇരട്ടപ്പനക്കൽ വീട്ടിൽ രഞ്ജിതയെയാണ് കൊലപ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതിയായ അതുലിന്റെ ഉപദ്രവം സഹിക്കവയ്യാതെ രഞ്ജിതയും മക്കളും സ്വന്തം വീട്ടിലേക്ക് പോയി. കീക്കൊഴൂരിലെ രഞ്ജിതയുടെ വീട്ടിലെത്തിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ വച്ച് വടിവാളുകൊണ്ട് രഞ്ജിതയെ വെട്ടി കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച രഞ്ജിത്തിയുടെ അച്ഛനെയും അമ്മയെയും അനുജത്തിയും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.
അന്നത്തെ റാന്നി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന വിനോദ് പി. എസ്. ആണ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. കാലതാമസം കൂടാതെ കുറ്റപത്രം സമർപ്പിക്കാൻ ആയതിനാൽ വിചാരണ കാലയളവിൽ ഉടനീളം പ്രതിക്ക് ജാമ്യം ലഭിക്കാതെ ജയിലിൽ തന്നെ കഴിയേണ്ടി വന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് ആണ് കേസ് വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

