മലയാളി യുവതിയെ ഡൽഹിയിൽ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ
text_fieldsതിരൂർ: ഡൽഹിയിൽ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. തിരൂർ പെരുന്തല്ലൂർ സ്വദേശി ‘ടാർസെൻ’ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീനെയാണ് (34) ഡൽഹി പൊലീസ് തിരൂരിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.
ഡൽഹിയിലാണ് വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ സിറാജുദ്ദീൻ തിരൂരിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ്. കഴിഞ്ഞദിവസം തിരൂരിലെത്തിയ ഡൽഹി പൊലീസ് തിരൂർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
കേസിലുൾപ്പെട്ട മറ്റൊരു പ്രതിയായ പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞ മാസം ഡൽഹി പൊലീസ് പിടികൂടിയിരുന്നു. സിറാജുദ്ദീനെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി ഡൽഹിയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

