Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎട്ടാം ക്ലാസ്...

എട്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
എട്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
cancel
Listen to this Article

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​ല​പ്പു​റം ക​ക്കാ​ട് സ്വ​ദേ​ശി ബ​ദ​രി​യാ ഹൗ​സി​ൽ ബ​ഷീ​ർ (50) അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യെ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട പ്ര​തി പ​ഴ​യ ബൈ​ക്ക് കാ​ണി​ച്ചു​ത​രാം എ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി സ​മീ​പ​ത്തെ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി എ​ന്നാ​ണ് കേ​സ്.

ട്യൂ​ഷ​ൻ ക്ലാ​സി​ൽ എ​ത്തി​യ കു​ട്ടി അ​ധ്യാ​പി​ക​യോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. ടീ​ച്ച​ർ ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ ടൗ​ൺ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ വെ​ച്ചാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​ഷ്, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsstudentArrestKozhikode News
News Summary - Accused of molesting eighth grade student arrested
Next Story