Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസിനെ ആക്രമിച്ച്​...

പൊലീസിനെ ആക്രമിച്ച്​ കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയിൽ

text_fields
bookmark_border
പൊലീസിനെ ആക്രമിച്ച്​ കടന്ന കഞ്ചാവ് കേസ്​ പ്രതി പിടിയിൽ
cancel
camera_alt

സു​നീ​ർ

മു​ട്ടം: പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച്​ ക​ട​ന്നു​ക​ള​ഞ്ഞ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പെ​രു​മ്പി​ള്ളി​ച്ചി​റ പു​തി​യ​കു​ന്നേ​ൽ സു​നീ​റി​നെ​യാ​ണ്​ (സെ​റ്റ​പ്പ് സു​നീ​ർ -36) പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ്രാ​ല​ക്ക്​ സ​മീ​പം രാ​ത്രി ഒ​ൻ​പ​ത്​ മ​ണി​യോ​ടെ പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കു​ന്ന​താ​യി പൊ​ലീ​സി​ന്​ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ര്‍ന്ന് തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി​യു​ടെ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ മ്രാ​ല - ന​ടു​ക്ക​ണ്ടം റോ​ഡി​ല്‍നി​ന്ന്​ വ​ന്ന ഓ​ട്ടോ​റി​ക്ഷ ക​ണ്ട് സം​ശ​യം തോ​ന്നി. മാ​ട​പ്പ​റ​മ്പി​ല്‍ റി​സോ​ര്‍ട്ടി​ന് സ​മീ​പ​ത്ത് ഈ ​വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന സു​നീ​ര്‍ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ മു​ഖ​ത്തി​ടി​ച്ച് വീ​ഴ്ത്തി​യ​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ​ത്.

കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന മു​ട്ടം എ​ള്ളു​മ്പു​റം മ​ങ്കം​പ്ര​യി​ല്‍ കു​ഞ്ഞു​മോ​ന്‍ (56), അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ മൂ​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മ​ന്‍സൂ​ര്‍ (27), പ​ശ്ചി​മ​ബം​ഗാ​ള്‍ സാ​ദി​പൂ​ര്‍ ബ​ല്‍ഗ്രാം സ്വ​ദേ​ശി റ​ഫീ​ഖു​ള്‍ (22) എ​ന്നി​വ​രെ അ​ന്നേ ദി​വ​സം​ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. സു​നീ​റി​ന്‍റെ പേ​രി​ൽ മു​ട്ടം സ്റ്റേ​ഷ​നി​ൽ ര​ണ്ടു ക​ഞ്ചാ​വ് കേ​സും കു​ള​മാ​വ് സ്റ്റേ​ഷ​നി​ൽ ഒ​രു മോ​ഷ​ണ​ക്കേ​സും തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ൽ ഒ​രു ക​ഞ്ചാ​വ് കേ​സും ഒ​ൻ​പ​ത്​ മോ​ഷ​ണ​ക്കേ​സും ഇ​ടു​ക്കി സ്റ്റേ​ഷ​നി​ൽ ഒ​രു ക​ഞ്ചാ​വ് കേ​സും നി​ല​വി​ലു​ണ്ട്. തൊ​ടു​പു​ഴ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused arrestedattacking police
News Summary - accused in the case of attacking the police arrested
Next Story