അഭിഭാഷകനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsചേർത്തല: അഭിഭാഷകനെ ആക്രമിച്ച കേസിലെ പ്രതി അർത്തുങ്കൽ പൊലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശി ചേർത്തല അരീപ്പറമ്പിൽ താമസിക്കുന്ന അഭിഭാഷകനെ വീട്ടില് കയറി കൈ തല്ലിയൊടിച്ച കേസിലെ പ്രതി കൊല്ലം കോർപറേഷന് 41ാം ഡിവിഷനിൽ ഇരവിപുരം പുത്തന്നവട തുണ്ടഴികത്തുവീട്ടിൽ ധർമകുമാറിനെയാണ് (44) അറസ്റ്റ് ചെയ്തത്. ധർമകുമാറിന്റെ ഇളയച്ഛനാണ് ആക്രമണത്തിനിരയായ അഭിഭാഷകന്.
പ്രതിയുടെ അച്ഛന്റെ പേരിലുള്ള സ്ഥലം വിൽക്കുന്നതിന് അഭിഭാഷകൻ ഇടനിലനിന്ന വിരോധത്താലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. നാലുമാസം മുമ്പ് നടന്ന സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ മഹാരാഷ്ട്രയിലെ താണെയില്നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അർത്തുങ്കൽ ഇൻസ്പെക്ടർ പി.ജി. മധു, എ.എസ്.ഐ കെ.സി. അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർ ശശികുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

