യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsഹരികൃഷ്ണൻ
നെയ്യാറ്റിൻകര: യുവാവിനെ പടക്കമെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര വഴുതൂർ നെല്ലിവിള പുത്തൻവീട്ടിൽ രാജേന്ദ്രൻ എന്ന ഹരികൃഷ്ണനെയാണ് (26- കൊട്ടുഹരി) നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. പുലർച്ച ഒന്നരയോടെ വഴുതൂർ പവിത്രാനന്ദപുരം കോളനിക്ക് സമീപം പവിത്രാനന്ദപുരം കോളനിയിൽ ഷൈനുവിനെയാണ് പടക്കമെറിഞ്ഞശേഷം വാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. നെയ്യാറ്റിൻകര സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയെ ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ ആർ. സജീവ്, ശശിഭൂഷണൻ നായർ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
കേസിലെ രണ്ടാംപ്രതിയെ അറസ്റ്റ് ചെയ്യാൻ ഊർജിത നടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പെരുമ്പഴുതൂർ കടവൻകോട് കോളനിയിൽ രഞ്ജിത്തിന്റെ (25) മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന പവിത്രാനന്ദപുരം കോളനിയിൽ ഷൈനു മോൻ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

