നിരവധി കേസുകളിലെ പ്രതിയെ ജയിലിലാക്കി
text_fieldsവെഞ്ഞാറമൂട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ നെല്ലനാട് മാണിക്കൽ പുതൂർ വെട്ടുവിള കോളനി വെട്ടുവിള വീട്ടിൽ സണ്ണിയെ (വിഷ്ണു -24) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.
വെഞ്ഞാറമൂട്, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ 15 ഓളം കേസുകളിലെ പ്രതിയാണ്. കൂടാതെ വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ച് അക്രമങ്ങൾ നടത്തിയിരുന്ന പ്രതിയെയും കൂട്ടാളികളെയും നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിൽ മറ്റൊരു അക്രമത്തിന് തയാറെടുക്കുന്നതിനിടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി. അജിചന്ദ്രൻ നായർ, വെഞ്ഞാറമൂട് സി.ഐ. ജയകൃഷ്ണൻ, എസ്.ഐ. ഗോവിന്ദ്, സി.പി.ഒ.മാരായ അനൂപ്, വിപിൻ, അഭിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

