യുവാവിനെ ആക്രമിച്ച കേസിൽ പ്രതികൾ റിമാൻഡിൽ
text_fieldsആദർശ്, സജിൻലാൽ
നേമം: യുവാവിനെ എം.ജി റോഡിലുള്ള ലോഡ്ജിലെത്തി വെട്ടിപ്പരിക്കേപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ.
കണ്ണേറ്റുമുക്ക് സ്വദേശി ആദർശ് (25), വലിയശാല സ്വദേശി സജിൻലാൽ (27) എന്നിവരാണ് റിമാൻഡിലായത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മണക്കാട് കുര്യാത്തി സ്വദേശി വിശാഖി (23) നാണ് വെട്ടേറ്റത്. വിശാഖ്, കേസിലെ ഒന്നാം പ്രതിയായ ശ്യാംമോഹൻ എന്നയാൾക്ക് 15,000 രൂപ കടം നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതിനുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.
ഒന്നാം പ്രതി ശ്യാംമോഹൻ ഒളിവിലാണ്. തമ്പാനൂർ സി.ഐ പ്രകാശ്, എസ്.ഐ സുബിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

