പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
text_fieldsസനു ബെന്നി
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവിനെ പിടികൂടി. ഭരണങ്ങാനം നെച്ചപ്പുഴ ചിറക്കൽ വീട്ടിൽ സനു ബെന്നിയാണ് (24) അറസ്റ്റിലായത്.
ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ നഗ്നവിഡിയോകളും ഫോട്ടോകളും മൊബൈലിൽ പകർത്തി അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽനിന്ന് പലപ്പോഴായി പണം കൈപ്പറ്റുകയായിരുന്നു.
പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ ഇയാളെ എറണാകുളം ജില്ലയില്‍ നിന്നാണ് പിടികൂടിയത്. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എ.എസ്.ഐ സുദേവ്, സി.പി.ഒമാരായ സുമേഷ്, രഞ്ജു, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

