Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയോധികനെ...

വയോധികനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കൗമാരസംഘം സംരക്ഷണകേന്ദ്രത്തിൽ

text_fields
bookmark_border
https://www.madhyamam.com/tags/haripad-murder
cancel

ആ​ല​പ്പു​ഴ: ക​രു​വാ​റ്റ​യി​ൽ വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ അ​ടു​ത്ത ബ​ന്ധു​വാ​യ 13കാ​രി​യ​ട​ക്ക​മു​ള്ള കൗ​മാ​ര​സം​ഘ​​ത്തെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി. നി​യ​മ​ത്തെ അ​നു​സ​രി​ക്കാ​ത്ത കു​ട്ടി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന സം​ര​ക്ഷ​കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ്​ പെ​ൺ​കു​ട്ടി​യെ​യും 16ഉം 17​ഉം വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​ക​ളെ​യും മാ​റ്റി​യ​ത്.

എ​ല്ലാ​വ​രും 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​രാ​യ​തി​നാ​ൽ ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കും. മു​തി​ർ​ന്ന​വ​ർ സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്താ​ൽ ല​ഭി​ക്കു​ന്ന​തി​​നേ​ക്കാ​ൾ ല​ഘു​വാ​യ ശി​ക്ഷ​യാ​വും ല​ഭി​ക്കു​ക. അ​തി​നാ​ൽ 16-18 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ ​​ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്താ​ൽ അ​വ​രെ മു​തി​ർ​ന്ന​വ​രാ​യി ക​ണ്ട്​ വി​ചാ​ര​ണ ന​ട​ത്താ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ടും. ഇ​ത്​ സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കും. ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക കൗ​ൺ​സ​ലി​ങ്​ ന​ൽ​കും.

കൗ​മാ​ര​ക്കാ​രു​ടെ കു​ടും​ബാ​ന്ത​രീ​ക്ഷ​വും സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളും ക്രൂ​ര​കൃ​ത്യ​ത്തി​ൽ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ ​പൊ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ലെ ത​ക​ർ​ച്ച​യും മ​തി​യാ​യ സ്​​നേ​ഹ​വും ക​രു​ത​ലും ല​ഭി​ക്കാ​ത്ത​തും ദു​ഷി​ച്ച കൂ​ട്ടു​കെ​ട്ടി​ലേ​ക്ക് ഇ​വ​രെ ന​യി​ച്ചു. ഫോ​ണി​ന്റെ​യും സി​നി​മ​ക​ളി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും സ്വാ​ധീ​നം കൗ​മാ​ര​ക്കാ​രെ കു​റ്റ​കൃ​ത്യ​ത്തി​ന്​ പ്രേ​രി​പ്പി​ച്ചു.

ഇ​ത്ത​ര​ത്തി​ലാ​ണ്​ ആ​സൂ​ത്രി​ത കു​റ്റ​കൃ​ത്യം ന​ട​ത്താ​നും തെ​ളി​വ്​ ന​ശി​പ്പി​ക്കാ​നു​മു​ള്ള ധൈ​ര്യ​വും ക​ഴി​വും ആ​ർ​ജി​ച്ച​തെ​ന്നാ​ണ്​ പൊ​ലീ​സി​ന്റെ നി​ഗ​മ​നം. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നൊ​പ്പം മ​നോ​രോ​ഗ വി​ദ​ഗ്​​ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും തെ​ളി​വെ​ടു​പ്പും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haripad murderKaruvattaaccussedjuvanile home
Next Story