Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ ഫോൺ മോഷണക്കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
മൊബൈൽ ഫോൺ മോഷണക്കേസിലെ പ്രതി പിടിയിൽ
cancel
camera_alt

ബാ​ല​കൃ​ഷ്ണ​ൻ

തൃപ്പൂണിത്തുറ: മൊബൈൽ ഫോൺ മോഷണക്കേസിലെ പ്രതി പിടിയിൽ. വൈറ്റില പാലത്താറ്റിൽ വീട്ടിൽ ബാലകൃഷ്ണനെയാണ് (67) ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പുത്തൻകാവിലെ മെഡിക്കൽ സ്റ്റോറിൽ വെച്ച് ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷണംപോയ കേസിലാണ് ഇയാൾ പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാരിയുടെ ഭർത്താവ് തിങ്കളാഴ്ച തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽവെച്ച് ഇയാളെ കണ്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.

മോഷ്ടിച്ച ഫോൺ ഏറ്റുമാനൂരിൽനിന്ന് കണ്ടെത്തി. തലയോലപ്പറമ്പ്, കടുത്തുരുത്തി, ആലപ്പുഴ നോർത്ത്, വിയ്യൂർ, വൈക്കം തുടങ്ങി സ്റ്റേഷനുകളിൽ സമാന കേസുകളിൽ ഇയാൾ പിടിയിലായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused in mobile phone theft case arrested
Next Story