വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ
text_fieldsജയൻ
പാറശ്ശാല: പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശാന്തി ബാറിൽ ഇടിച്ചക്കപ്ലാമൂട് സ്വദേശി അർഷാദിനെ കുത്തി പരിക്കേൽപ്പിച്ചശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പാറശ്ശാല മുര്യങ്കര ദേശത്ത് ഇലങ്കം റോഡിൽ വെട്ടുവിള പത്തൻവീട്ടിൽനിന്ന് വെള്ളറട പന്നിമല ചെമ്പകതരിശ്ശ് അനീഷ ഭവനിൽ താമസിക്കുന്ന സനു എന്ന ജയനാണ് അറസ്റ്റിലായത്.
പാറശ്ശാല സി.ഐ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബാലു, എ.എസ്.ഐ സജീവ്, സി.പി.ഒമാരായ സതീഷ് കുമാർ, വിജയവിനോദ്, രഞ്ജിത്, സാജൻ, ദിപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

