അഞ്ച് വർഷം തടവ് ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി മാല മോഷണത്തിന് പിടിയിൽ
text_fieldsശ്യാം
കരുനാഗപള്ളി: കഞ്ചാവ് കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചയാള്‍ വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ പിടിയിലായി. ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ ചരുവില്‍ ലക്ഷംവീട്ടില്‍ ശ്യാം (29) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളിയിൽ കട നടത്തുന്ന വയോധികയുടെ മാല, മരുതൂര്‍കുളങ്ങര തെക്ക് വയോധികയുടെ മാല എന്നിവയാണ് കവർന്നത്.
കരുനാഗപ്പള്ളി പൊലീസ് ആലപ്പുഴ പൊലീസിന്റെ സഹായത്തോടെ പ്രതിയെ ആലപ്പുഴയില്‍ നിന്ന് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി എസ്.എച്ച്.ഒ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷമീര്‍, കണ്ണന്, ഷാജിമോന്‍, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, രതീഷ്, രിപു, വിനോദ്, ഷെഫീര്‍, സി.പി.ഒ നൗഫല്‍ജാന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

