Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓട്ടോറിക്ഷകൾ കത്തിച്ച സംഭവം; ഒന്നാം പ്രതി പിടിയിൽ

text_fields
bookmark_border
ഓട്ടോറിക്ഷകൾ കത്തിച്ച സംഭവം; ഒന്നാം പ്രതി പിടിയിൽ
cancel

നേമം: വീടിനു സമീപം പാർക്കു ചെയ്തിരുന്ന ബന്ധുക്കളുടെ ഓട്ടോറിക്ഷകൾ കത്തിച്ച സംഭവത്തിൽ ഒന്നാംപ്രതി പിടിയിൽ. വിളപ്പിൽശാല പൊലീസാണ് പ്രതിയെ പിടികൂടിയത്. പേയാട് സൈനബ മൻസിലിൽ നസീർ (36) ആണ് പിടിയിലായത്.

മാർച്ച് 24 രാത്രി 9.30നായിരുന്നു സംഭവം. നസീറും കൂട്ടാളിയും ചേർന്ന് വീടിന് സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകൾക്ക് തീവെക്കുകയായിരുന്നു. വിളപ്പിൽ അലകുന്നം അജയ ഭവനിൽ രാജേഷ് സഹോദരൻ രമേഷ് എന്നിവരുടെ ഓട്ടോറിക്ഷകളാണ് കത്തിനശിച്ചത്.

മുമ്പ് നസീറും മറ്റു ചിലരും ചേർന്ന് ഉണ്ടായ സംഘട്ടനത്തിൽ രാജേഷ് ഇടപെട്ടതാണ് വിരോധത്തിന് കാരണമായത്. സംഭവത്തിനുശേഷം ചെന്നൈയിലേക്ക് കടന്ന പ്രതിയെ വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാറും സംഘവും ചേർന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - accused held for setting autorickshaw on fire
Next Story