ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 22 വർഷത്തിനുശേഷം പിടിയിൽ
text_fieldsമോഹനൻ
ചെങ്ങന്നൂർ: അബ്കാരി കേസിൽ കോടതിയിൽനിന്ന് ജാമ്യമെടുത്ത് മുങ്ങിയയാളെ 22 വർഷത്തിനുശേഷം പൊലീസ് പിടികൂടി. 2002ൽ വ്യാജചാരായ വിൽപന നടത്തിയ കേസിൽ പ്രതിയായ കുട്ടമ്പേരൂർ ആനയടിയിൽ മനോജ് മോഹനനാണ് (46) പിടിയിലായത്. വീട്ടിൽ വ്യാജ ചാരായവാറ്റ് നടത്തിയതിന് റിമാൻഡിലായി കുറച്ചുദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
വിദേശത്തുനിന്ന് കഴിഞ്ഞദിവസം നാട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞ മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ. അനീഷ്, എസ്.ഐ സി.എസ്. അഭിരാം, സീനിയർ സി.പി.ഒ സാജിദ്, സി.പി.ഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

