കൊല്ലത്ത് ഡോക്ടർക്ക് നേരെ പ്രതിയുടെ കയ്യേറ്റശ്രമം
text_fieldsകൊല്ലം: പൊലീസ് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്തനായി. ശനിയാഴ്ച വൈകീട്ട് 5.30ന് കൊല്ലം ജില്ല ആശുപത്രിയിലാണ് സംഭവം. മദ്യപിച്ച് വീട്ടിൽ പ്രശ്നം ഉണ്ടാക്കിയെന്ന വീട്ടുകാരുടെ പരാതിയിൽ ഞാറയ്ക്കലിലെ ഭാര്യവീട്ടിൽ നിന്ന് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം തിരുമുല്ലാവാരം സ്വദേശി വിഷ്ണുവാണ് (31) പ്രശ്നമുണ്ടാക്കിയത്.
വൈദ്യപരിശോധനക്കായി കൈവിലങ്ങ് ധരിപ്പിച്ച് മൂന്ന് പൊലീസുകാര് ചേര്ന്നാണ് കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ജാസ്മിനെ കാണിച്ചത്. അക്രമാസക്തനാണെന്ന വിവരം ഡോക്ടറെ പൊലീസ് അറിയിച്ചു. ഇതിനിടെ കാലുയര്ത്തി വിഷ്ണു മേശയിൽ ചവിട്ടി. വൈദ്യപരിശോധന നടത്താനാവില്ലെന്ന് ഡോക്ടര് അറിയിച്ചു. ജൂനിയര് ഡോക്ടര്മാര് മൊബൈൽ ഫോണിൽ ഇയാളുടെ വിഡിയോ എടുത്തു. ഇതിൽ പ്രകോപിതനായ വിഷ്ണു വധഭീഷണി മുഴക്കി. തുടര്ന്ന് പൊലീസ് ഇയാളെ അനുനയിപ്പിച്ചു. വൈദ്യപരിശോധന നടത്താതെ, ഒ.പി ടിക്കറ്റിൽ എഴുതിവാങ്ങി തിരികെ അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ഭാര്യയുടെ ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

