പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ
text_fieldsമണ്ണഞ്ചേരി: പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 20ാം വാര്ഡില് ഇല്ലത്ത് വെളി വീട്ടില് മഹേഷിനെയാണ് (32) മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.വെള്ളിയാഴ്ച രാത്രി 8.50നാണ് കേസിനാസ്പദമായ സംഭവം. മണ്ണഞ്ചേരി തൃക്കോവില് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മദ്യപിച്ച് ബഹളംവെച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസുകാരെ ഇയാള് അസഭ്യംപറയുകയും ആക്രമിച്ച് ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു.എസ്.ഐ പി.കെ. മോഹിത്തിന്റെ നേതൃത്വത്തിൽ കെ.ആര്. ബിജു, പ്രിയലാല്, ബിനു, മനോജ് എന്നിവര് സാഹസികമായി പിടികൂടുകയായിരുന്നു. ആലപ്പുഴ ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

