Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനിരവധി അബ്കാരി...

നിരവധി അബ്കാരി കേസുകളിലെ പ്രതി 15 ലിറ്റർ മദ്യവുമായി പിടിയിൽ

text_fields
bookmark_border
anil kuamr
cancel
camera_alt

അ​നി​ൽ​കു​മാ​ർ

Listen to this Article

ശാസ്താംകോട്ട: നിരവധി അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളെ 15 ലിറ്റർ മദ്യവുമായി കൊല്ലം എക്സൈസ് സ്പെഷൽ സ്‌ക്വാഡ് പിടികൂടി. പടിഞ്ഞാറേ കല്ലട വലിയപാടം മുറിയിൽ മാവേലിപ്പണയിൽ അനിൽകുമാറാണ് (49- വിറക് അനിൽ) അറസ്റ്റിലായത്. കൊല്ലം അസി. എക്സൈസ് കമീഷണർ വി. റോബെർട്ടിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്പെഷൽ സ്‌ക്വാഡ് പ്രിവന്‍റിവ് ഓഫിസർ എം. മനോജ്‌ലാലിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്. അനിൽകുമാർ സ്ഥിരമായി വലിയപാടം ചിറയ്ക്കരികിലാണ് മദ്യക്കച്ചവടം നടത്തിവന്നിരുന്നത്.

മദ്യമടങ്ങിയ ചാക്കുകൾ ചിറയിലെ വെള്ളത്തിൽ കെട്ടിത്താഴ്ത്തി ഒളിപ്പിച്ചുവെക്കുകയും ആവശ്യക്കാർക്ക് വിൽപന സമയങ്ങളിൽ മാത്രം വെള്ളത്തിൽനിന്ന് കയർ കെട്ടി എടുത്തു നൽകുകയുമാണ് പതിവ്. എക്സൈസിനെയും പൊലീസിനെയും ദൂരെനിന്ന് കാണുമ്പോൾതന്നെ ചിറയിൽ ചാടി നീന്തി രക്ഷപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ 15 വർഷമായി മദ്യക്കച്ചവടം നടത്തിവരുന്ന ഇയാൾ നിലവിൽ ആറോളം അബ്കാരി കേസുകളിൽ പ്രതിയാണ്. പ്രിവന്‍റീവ് ഓഫിസർ ആർ. മനു, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.എസ്. ശ്രീനാഥ്, ആർ. നിതിൻ, ബി.എസ്. അജിത് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
TAGS:liquor sale accused arrested 
News Summary - Accused arrested with 15 liters of liquor
Next Story