Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവനിത ഡോക്ടറെ...

വനിത ഡോക്ടറെ ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ

text_fields
bookmark_border
shaji
cancel
camera_alt

ഷാ​ജി

തൊ​ടു​പു​ഴ: വ​നി​ത ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. തൊ​ടു​പു​ഴ പ​ഞ്ച​വ​ടി​പ്പാ​ലം സ്വ​ദേ​ശി ഷാ​ജി​യാ​ണ് (60) അ​റ​സ്റ്റി​ലാ​യ​ത്. തൊ​ടു​പു​ഴ കോ​ലാ​നി​യി​ലു​ള്ള പൗ​ൾ​ട്രി ഫാ​മി​ലെ വ​നി​ത ഡോ​ക്ട​റാ​ണ് പ​രാ​തി​ക്കാ​രി. ഫാ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു പി​ടി​യി​ലാ​യ ഷാ​ജി. ഇ​വി​ട​ത്തെ ജോ​ലി​ക്കി​ടെ​യാ​ണ് ഡോ​ക്​​ട​റോ​ട്​ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. കൃ​ത്യ​മാ​യി ജോ​ലി ചെ​യ്യാ​തി​രു​ന്ന​ത് ചോ​ദ്യം​ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​കാ​ര​ണം.

ഭീ​ഷ​ണി​ക്കൊ​പ്പം ജാ​തി​പ്പേ​രു​വി​ളി​ച്ച് അ​പ​മാ​നി​ച്ചു​വെ​ന്നും പ​രാ​തി​യു​ണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം. ഇ​തേ​തു​ട​ര്‍ന്ന് ഷാ​ജി​യെ സ​സ്പെ​ൻ​ഡ്​ ചെ​യ്തി​രു​ന്നു. തു​ട​ര്‍ന്ന് ഒ​ളി​വി​ല്‍പോ​യ ഇ​യാ​ളെ ഞാ​യ​റാ​ഴ്​​ച പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി മ​ധു ബാ​ബു​വി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. തൊ​ടു​പു​ഴ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഷാ​ജി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. സ്ത്രീ​ക​ളെ അ​പാ​മാ​നി​ച്ച​തി​ന് നേ​ര​ത്തേ​യും ഷാ​ജി​ക്കെ​തി​രെ കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused arrestedthreatened case
News Summary - Accused arrested who threatened female doctor
Next Story