Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2023 1:11 PM IST Updated On
date_range 3 April 2023 1:11 PM ISTകസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ
text_fieldsbookmark_border
വള്ളികുന്നം: വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽനിന്ന് കടന്നുകളഞ്ഞ പ്രതി വീണ്ടും പിടിയിൽ. വള്ളികുന്നം യദു ഭവനത്തിൽ യദുവാണ് (18) പിടിയിലായത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
സ്കൂൾ പഠനകാലയളവിലെ പെൺസുഹൃത്തിന്റെ വീട്ടിൽ കയറി പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ വെച്ച് ഇയാൾക്ക് പരിക്കേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.ഞായറാഴ്ച പുലർച്ച വീട്ടിൽനിന്നാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

