കോടതിയില്‍നിന്ന് മുങ്ങിയ പീഡനക്കേസ് പ്രതി പിടിയില്‍
text_fieldsഹരിദാസ്
കൂറ്റനാട്: ശിക്ഷാവിധി കേട്ടതോടെ പൊലീസിനെ കബളിപ്പിച്ച് കടന്ന പ്രതി പിടിയില്‍. കൂറ്റനാട് ആമകാവ് സ്വദേശി ഹരിദാസനെയാണ് ചാലിശ്ശേരി പൊലീസ് കർണാടകയില്‍നിന്ന് പിടികൂടിയത്.
പീഡനക്കേസുമായി ബന്ധപ്പെട്ട് 2021ല്‍ ചാലിശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹരിദാസനെ പട്ടാമ്പി പോക്സോ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധികേട്ട ഉടന്‍ ഇയാൾ കടന്നുകളഞ്ഞു. തുടര്‍ന്ന് രണ്ടുമാസത്തിന് ശേഷം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കർണാടകയിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാളെ കണ്ടെത്തുക പ്രയാസകരമായെന്ന് പൊലീസ് പറഞ്ഞു. കർണാടകയില്‍ സുഹൃത്തിന്റെ മൊബൈല്‍ വഴി നാട്ടിലേക്ക് വിളിക്കാറുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ സമർഥമായി വലയിലാക്കുകയായിരുന്നു.