Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രക്കവർച്ച കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
ക്ഷേത്രക്കവർച്ച കേസിലെ പ്രതി പിടിയിൽ
cancel

തിരുവല്ല: പരുമല തിരുവാർമംഗലം ക്ഷേത്രക്കവർച്ച കേസിലെ പ്രതി മാന്നാർ പൊലീസിന്‍റെ പിടിയിലായി. സ്ഥിരം മോഷ്ടാവും തൃശൂർ സ്വദേശിയുമായ സതീശനാണ് (35) പിടിയിലായത്. മാന്നാർ സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

തിരുവാർമംഗലം ക്ഷേത്രം അടക്കം പരുമല പുളിക്കീഴ് സ്റ്റേഷൻ അതിർത്തികളിലായി നിരവധി മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഈമാസം ഒമ്പതിനാണ് തിരുവാർമംഗലം ക്ഷേത്ര തിടപ്പള്ളി കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപ വില വരുന്ന ഓട്ടുപകരണങ്ങൾ മോഷ്ടിച്ചത്.

സി.സി ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന്‍റെ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കരയിൽനിന്ന് പിടിയിലായത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നാൽപതോളം മോഷണക്കേസ് നിലവിലുണ്ടെന്ന് എസ്.ഐ പറഞ്ഞു. പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accused arrested in temple robbery case
Next Story