ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; പ്രതി നാല്വർഷത്തിനുശേഷം പിടിയിൽ
text_fieldsഅമീർ
കോഴിക്കോട്:ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാലു വർഷത്തിനുശേഷം യുവാവ് പിടിയിൽ.
പന്തീരാങ്കാവ് കൊടൽനടക്കാവ് കോലിതൊടുക്ക ഹൗസിൽ അമീറിനെയാണ് കസബ എ.എസ്.ഐ ജയന്ത്, സി.പി.ഒ ബനീഷ് എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട് സിക്കാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയത്. 2017ലാണ് കേസിനാസ്പദ സംഭവം.പരസ്പരം പരിചയപ്പെട്ടതിനു പിന്നാലെ ഇയാൾക്ക് യുവതി നിരവധി ഫോട്ടോകൾ കൈമാറിയിരുന്നു.
ഈ ഫോട്ടോകൾ ഭർത്താവിനടക്കം നൽകുെമന്ന് പറഞ്ഞാണ് എറണാകുളം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചത്. യുവതി പരാതി നൽകിയതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോയി. ഇയാൾക്കെതിരെ അഡീഷനൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടെ വാറൻറ് നിലവിലുണ്ടായിരുന്നു.
തമിഴ്നാട് ഏർവാടിയിലെ ചിക്കൻസ്റ്റാളിൽ ജോലിചെയ്യുന്നുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ബുധനാഴ്ച പൊലീസ് സംഘം അവിടെയെത്തിയാണ് അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ മറ്റുചില സ്റ്റേഷനുകളിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.