പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsകിളികൊല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.
നീണ്ടകര പരിമണം ചീലന്തിമുക്ക് തോപ്പില്‍ അനീഷ് ഭവനില്‍ നിന്ന് ചവറ തോട്ടിന് വടക്ക് തച്ചിലേത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന അനീഷ് (24) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. ശാരീരികാസ്വസ്ഥതകള്‍ നേരിട്ട പെണ്‍കുട്ടിയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും പ്രായപൂര്ത്തിയായില്ലായെന്നുമുള്ള വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കിളികൊല്ലൂര്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ. വിനോദിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടര്‍മാരായ സ്വാതി, അനീഷ്, സന്തോഷ്, അന്‍സര്‍ഖാന്‍, എ.എസ്.ഐ മാരായ ഡെല്ഫിന് ബോണിഫസ്, സജീല എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.