Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വന്യമൃഗത്തെ വെടിവെച്ചപ്പോൾ കൊണ്ടതെന്ന് മൊഴി; നെടുങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
തൊടുപുഴ: നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളിൽ കിടക്കുകയായിരുന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുക്കും. ചൊവ്വാഴ്ച രാത്രിയിലാണ് മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വന്യമൃഗത്തെ വേട്ടയാടിയപ്പോൾ സണ്ണിക്ക് വെടിയേറ്റെന്നാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
അഞ്ച് വെടിയുണ്ടകളിൽ രണ്ടെണ്ണം ചുവർ തുളച്ച് അകത്ത് കടന്നെന്നും ഇതിലൊന്ന് തലയിൽ തറച്ചുകയറിയാണ് സണ്ണി കൊല്ലപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

