ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതി അറസ്റ്റിൽ
text_fieldsസാജൻ
ചാരുംമൂട്: യുവതിയെ പീഡിപ്പിച്ച കേസിൽ ആറുമാസമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. അടൂർ പെരിങ്ങനാട് പഴകുളം കിഴക്ക് തെന്നാപ്പറമ്പ് സാജൻ ഭവനത്തിൽ സാജനെയാണ് (28) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഫോൺ നമ്പർ കരസ്ഥമാക്കി പ്രതി നിരന്തരം പ്രണയ അഭ്യർഥന നടത്തുകയും ശേഷം വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഇയാൾ ഒഴിവാക്കിയതിനെത്തുടർന്ന് യുവതി നൂറനാട് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ആറുമാസം വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ച പ്രതിയെ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. ഒടുവിൽ, പുനലൂരിൽ തുണിക്കടയിൽ സെയിൽസ്മാനായി ഒളിവിൽ കഴിയുകയായിരുന്നു.
പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്.ഐ നിതീഷ്, ജൂനിയർ എസ്.ഐ ദീപു പിള്ള, എസ്.ഐമാരായ രാജീവ്, രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, റിയാസ്, വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

