ആളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ
text_fieldsകൊച്ചി: ചളിക്കവട്ടം സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. ഫ്രീഡം റോഡ് ചിറ്റോപറമ്പ് ഹാരിസിനെയാണ് (പരുന്ത് ഹാരിസ് -33) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.ചളിക്കവട്ടം സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഏഴാം പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. പാലാരിവട്ടത്തെ കെ.എൻ.യു ജെന്റ്സ് ഹോസ്റ്റലിലെ മുറിയിൽനിന്ന് വിജയകുമാറിനെ ഹാരിസ് അടക്കമുള്ള സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ഒപ്പം മുറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശി സന്ദീപാണ് പരാതി നൽകിയത്.
ഹാരിസ് ഉൾപ്പെടെയുള്ളവരുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിജയകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൽ ഇവർ തമ്മിൽ വാക്തർക്കമുണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. വിജയകുമാറിനെതിരെയും നിരവധി കേസ് നിലവിലുണ്ട്. കേസിൽ മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

