സഹോദരങ്ങളെ കുത്തിയ കേസിൽ പ്രതി പിടിയിൽ
text_fieldsപ്രജു
ചാത്തന്നൂർ: സഹോദരങ്ങളെ ആക്രമിച്ച കേസിലെ പ്രതിയെ ചാത്തന്നൂർ പൊലീസ് പിടികൂടി. കണ്ണേറ്റ വാഴത്തോപ്പിൽ വീട്ടിൽ പ്രജു(40) ആണ് പിടിയിലായത്. കോയിപ്പാട് സ്വദേശിയായ ജെംയിസ് ജോർജിനും സഹോദരനായ ബിനോയിക്കുമാണ് കുത്തേറ്റത്. കഴിഞ്ഞ ജൂലൈ 10ന് രാത്രി 10ന് ചാത്തന്നൂർ ശീമാട്ടി ജങ്ഷന് സമീപമായിരുന്നു സംഭവം. കാറിൽ വന്ന ബിനോയ് ബൈക്കിൽ വന്ന പ്രജുവും കൂട്ടാളിയായ ഹൃദയുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ബിനോയ് സഹോദരനെ ഈ വിവരം അറിയിക്കുകയും ശീമാട്ടി ജങ്ഷന് സമീപം വെച്ച് പ്രതികൾ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തുകയുമായിരുന്നു. പ്രതികളായ പ്രജുവും ഹൃദയും വാഹനം തടഞ്ഞതിന്റെ വിരോധത്തിൽ ജെയിംസിനെ ആക്രമിച്ചു. കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച ബിനോയിയെയും കുത്തി. സംഭവത്തിൽ ഹൃദയിനെ നേരേത്തതന്നെ പിടികൂടിയിരുന്നു.
ചാത്തന്നൂർ അസി. കമീഷണർ ബി. ഗോപകുമാറിന്റെ നിർദേശാനുസരണം ചാത്തന്നൂർ ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ വി. രേഖ, ഫാത്തിൽ റാൻ, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ മധു, വിനീഷ് കുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

