വധശ്രമക്കേസിൽ പ്രതി അറസ്റ്റിൽ
text_fieldsപത്തനംതിട്ട: വധശ്രമക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. നിരവധി അടിപിടിക്കേസുകളിൽ പ്രതിയായ മെഴുവേലി കല്ലൻമോടി വയ്യാനത്ത് പുത്തൻവീട്ടിൽ ഷാജി പണിക്കരുടെ മകൻ ഷിജു ആർ. പണിക്കരെയാണ് (29) അറസ്റ്റ് ചെയ്തത്. കല്ലൻമോടി പാറയിൽ വീട്ടിൽ സോമൻ ടി.പിക്കാണ് (58) ഗുരുതര പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് കല്ലൻമോടി റോഡിൽവെച്ചാണ് ആക്രമണമുണ്ടായത്.
ഷിജുവിന്‍റെ പിതാവുമായി സോമൻ മുമ്പ് വാക്തർക്കമുണ്ടായ കാരണം പറഞ്ഞാണ് ഉപദ്രവിച്ചത്. ഇടികൊണ്ട് താഴെവീണ സോമന്‍റെ നെഞ്ചിൽ കയറിയിരുന്ന് തലയിലും മുഖത്തും ഷിജു മർദിച്ചു.സംഭവത്തിൽ കേസെടുത്ത ഇലവുംതിട്ട പൊലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയപ്പോൾ ഇയാൾ കടന്നുകളയുകയായിരുന്നു.
നെടിയകാലായിൽവെച്ച് വ്യാഴാഴ്ച രാവിലെ ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ദീപു.ഡിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഷിജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

