Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിക്കുന്നതിനിടെ തർക്കം; വയോധികനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
മദ്യപിക്കുന്നതിനിടെ തർക്കം; വയോധികനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ
cancel

തലശ്ശേരി: വയോധികനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ഗുരുതരമായി പരിക്കേറ്റ ചെമ്പിലോട് സ്വദേശി നാസറിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഷാഹിദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തലശ്ശേരി ബസ് സ്റ്റാൻഡിനു സമീപം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ബസ് സ്റ്റാൻഡിന്റെ ഒഴിഞ്ഞ ഭാഗത്ത് ഇരുവരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ തർക്കം ഉടലെടുക്കുകയും പിന്നാലെ ഷാഹിദ് ബ്ലേഡ് ഉപയോഗിച്ച് നാസറിന്‍റെ കഴുത്തിൽ ആഴത്തിൽ മുറിക്കുകയുമായിരുന്നു. നാട്ടുകാർ ചേർന്ന് പൊലീസിനെ വിവരം അറിയിച്ചു.

തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. നാസറിന്റെ പരിക്ക് ഗുരുതരമാണ്. നാട്ടുകാർ പിടികൂടിയ ഷാഹിദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷാഹിദിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused arrested for trying to kill elderly man by slitting his throat
Next Story