പരശുറാം എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ
text_fieldsതൃശ്ശൂർ: പരശുറാം എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ പ്രതി റെയിൽവേ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ഏപ്രിൽ 23-ന് തൃശ്ശൂരിൽ നിന്നും ഷൊർണൂരിലേക്ക് പരശുറാം എക്സ്പ്രസിൽ യാത്ര ചെയ്ത സ്ത്രീയുടെ മാലയാണ് പ്രതി പൊട്ടിച്ചത്. ട്രെയിൻ വേഗത കുറഞ്ഞപ്പോൾ പ്രതി മാല പൊട്ടിച്ച് പുറത്തേക്ക് ചാടുകയായിരുന്നു. പരാതി ലഭിച്ച ഉടൻ തന്നെ തൃശ്ശൂർ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുടർന്ന് എറണാകുളം റെയിൽവേ പൊലീസ് ഡി.വൈ.എസ്.പി ശ്രീ. ജോർജ് ജോസഫിന്റെയും എറണാകുളം സൗത്ത് ആർ.പി.എഫ് ഇൻസ്പെക്ടർ ശ്രീ. ബിനോയ് ആന്റണിയുടെയും നേതൃത്വത്തിലുള്ള, പ്രത്യേക പരിശീലനം ലഭിച്ച സി.പി.ഡി.എസ് സ്ക്വാഡിനെ അന്വേഷണ ചുമതല ഏൽപ്പിച്ചു. രണ്ട് ടീമായി തിരിഞ്ഞ് നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി ഇതിന് മുൻപും മാല പൊട്ടിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

