തോക്ക് ചൂണ്ടി വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ
text_fieldsകടപ്പാട്: https://www.anandabazar.com
ഡൽഹി: ഡൽഹിയിൽ എം.ബി.എ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിദ്യാർഥി ഫിനൈൽ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിദ്യാർഥിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദ്യാർഥി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവ് സൗഹൃദം നടിച്ച് തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നനാക്കുകയായിരുന്നെന്നും
പരാതിയിൽ പറയുന്നു. വിഡിയോയിൽ കഞ്ചാവും ചാരായവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും 20 ലക്ഷം രൂപ നൽകിയിട്ടില്ലെങ്കിൽ തന്നെ കള്ള കേസിൽ കുടുക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥി പരാതിയിൽ പറഞ്ഞു.
പണം നൽകിയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വീട്ടുകാർ അഞ്ച് ലക്ഷം രൂപ പ്രതിക്ക് കൈമാറിയിരുന്നു. എന്നാൽ ബാക്കി പണം നൽകണമെന്നാവശ്യപ്പെട്ട പ്രതി വിഡിയോ വിദ്യാർഥിയുടെ നാട്ടുകാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമിടയിൽ പ്രചരിപ്പിക്കുകയായിരുന്നു.
തുടർന്ന് പരാതി നൽകിയ പൊലീസ് കോൺസ്റ്റബിൾ ധർമ്മപാലും ഭീഷണിപ്പെടുത്തുകയായിരുന്നെന്നും അതിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും വിദ്യാർഥി ഹർജിയിൽ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രതിക്കൊപ്പം പങ്കാളികളായിരുന്ന രണ്ട് പേരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.